മണ്ണുണ്ണും വെണ്ണയുണ്ണും

മണ്ണുണ്ണും വെണ്ണയുണ്ണും കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും
മണ്ണും കല്ലും നിറഞ്ഞോരവിലു മരയിലച്ചീരയും തീയുമുണ്ണും
തിണ്ണം ബ്രഹ്മാണ്ഡ മങ്ങേക്കുടവയർ, ഗുരുവായൂരെഴും നാഥ, നീയെ
ന്തുണ്ണില്ലുണ്ണീ നിവേദിക്കുവനടിമലരിൽ ക്കൂപ്പുമെൻ തപ്തബാഷ്പം.
വി. കെ. ഗോവിന്ദൻ നായർ (VKG)

യശോദ (മണ്ണുണ്ണും), അമ്പാടി (വെണ്ണയുണ്ണും), പൂതനാ മോക്ഷം (കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും), കുചേലവൃത്തം (മണ്ണും കല്ലും നിറഞ്ഞോരവിൽ), പാണ്ഡവരുടെ കാനന വാസം (അരയിലച്ചീര), മുൻജ വനത്തിലെ കാട്ടുതീ (തീയും), ഇതെല്ലാം സുന്ദരമായി നിരക്കുന്ന  ഒരു ശ്ലോകം..

എല്ലാം ഉള്ളിൽ ഒതുക്കുന്ന (ബ്രഹ്മാണ്ഡം അങ്ങയുടെ കുടവയർ) – എല്ലാറ്റിന്റേയും പൊരുൾ ആയ – ഗുരുവായൂരപ്പാ, എന്റെ തപ്ത ബാഷ്പം  (സങ്കടങ്ങൾ) അങ്ങേക്കായി സമർപ്പിക്കുന്നു.