നേരാനേരമുദിക്കണം

നേരാനേരമുദിക്കണം കണിശമായർക്കേന്ദുതാരാദികൾ
വർഷാവർഷമൊരുക്കണം മഴ, ശരത്, വേനൽ, വസന്തങ്ങളും
തോരാതേ തിരമാല, കാറ്റുമനിശം ! കാലം തിരിക്കുന്നൊരീ
ക്കാര്യം ദുര്ഘടമാണിതൊക്കെയൊരുവൻ താനേ നിവർത്തിക്കുമോ ?

(ഒരു സമസ്യാപൂരണത്തിന് ഞാൻ ഉണ്ടാക്കിയതാണ് – Jan 2018)

മണ്ണുണ്ണും വെണ്ണയുണ്ണും

മണ്ണുണ്ണും വെണ്ണയുണ്ണും കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും
മണ്ണും കല്ലും നിറഞ്ഞോരവിലു മരയിലച്ചീരയും തീയുമുണ്ണും
തിണ്ണം ബ്രഹ്മാണ്ഡ മങ്ങേക്കുടവയർ, ഗുരുവായൂരെഴും നാഥ, നീയെ
ന്തുണ്ണില്ലുണ്ണീ നിവേദിക്കുവനടിമലരിൽ ക്കൂപ്പുമെൻ തപ്തബാഷ്പം.
വി. കെ. ഗോവിന്ദൻ നായർ (VKG)

യശോദ (മണ്ണുണ്ണും), അമ്പാടി (വെണ്ണയുണ്ണും), പൂതനാ മോക്ഷം (കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും), കുചേലവൃത്തം (മണ്ണും കല്ലും നിറഞ്ഞോരവിൽ), പാണ്ഡവരുടെ കാനന വാസം (അരയിലച്ചീര), മുൻജ വനത്തിലെ കാട്ടുതീ (തീയും), ഇതെല്ലാം സുന്ദരമായി നിരക്കുന്ന  ഒരു ശ്ലോകം..

എല്ലാം ഉള്ളിൽ ഒതുക്കുന്ന (ബ്രഹ്മാണ്ഡം അങ്ങയുടെ കുടവയർ) – എല്ലാറ്റിന്റേയും പൊരുൾ ആയ – ഗുരുവായൂരപ്പാ, എന്റെ തപ്ത ബാഷ്പം  (സങ്കടങ്ങൾ) അങ്ങേക്കായി സമർപ്പിക്കുന്നു.

വാഗർത്ഥാവിവ

വാഗർത്ഥാവിവ സംപൃക്തൗ
വാഗർത്ഥ പ്രതിപത്തയേ
ജഗത: പിതരൗ വന്ദേ
പാർവതീ പരമേശ്വരൗ

kalidasa

വാഗ്, അർത്ഥഔ ഇവ സംപൃക്തൗ, ജഗത: പിതരൗ
പാർവതീ പരമേശ്വരൗ, വാഗർത്ഥ പ്രതിപത്തയേ, (അഹം) വന്ദേ.

വാക്കിന് അർത്ഥം എന്ന പോലെ സംയോജിച്ചിരിക്കുന്ന (സംപൃക്തൗ – inseparable )
ജഗത്തിന്റെ മാതാപിതാക്കളായ (പിതരൗ – parents )
പാർവതീ പരമേശ്വരന്മാരെ
വാഗർത്ഥ (literature) പ്രതിപത്തിക്കായി (fluency)
പ്രണമിക്കുന്നു (വന്ദേ)
(കാളിദാസന്റെ രഘുവംശത്തിലെ ആദ്യശ്ലോകം ആണ് ഇത്).

ദോഷത്രയം

Here is a verse from Adi Sankara addressing Omni Potent, Inexplicable and Omni Present God:

രൂപം രൂപ-വിവർജിതസ്യ ഭവതോ ധ്യാനേന യത് കല്പിതം
സ്തുത്യാ നിർവചനീയതാഖില ഗുരോ ദൂരീകൃതാ യന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ യത് തീർത്ഥയാത്രാദിനാ
ക്ഷന്തവ്യം ജഗദീശ തദ്‌ വികലതാം ദോഷത്രയം മൽകൃതം

അല്ലയോ ജഗദീശ, ഞാൻ 3 ദോഷങ്ങൾ ചെയ്തിട്ടുണ്ട്:

  1. അരൂപിയായ (രൂപ-വിവർജിത:) അങ്ങക്ക് ധ്യാനത്തിലൂടെ രൂപം കല്പിച്ചു
  2. അഖില ഗുരോ, അങ്ങയുടെ അനിർവചനീയതയെ സ്തുതികളാൽ ഇല്ലാതാക്കി (ദൂരീകരിച്ചു)
  3. ഭഗവൻ, അങ്ങയുടെ വ്യാപ്തിത്വം (സർവവ്യാപിത്വം ) തീര്ഥയാത്രകളാൽ നിരാകരിച്ചു.

സദയം ക്ഷമിക്കേണമേ.

I have helplessly committed three offences, for which I pray forgiveness.

  1. In meditation, I imagine that you have a form, when you have no form.
  2. Oh spiritual master of the worlds, even though you are beyond
    the power of words to describe, I have ignored this limitation when
    praising you. And
  3. When I go on pilgrimage to you few places, calling them holy. Thus, I deny that you are all-pervading.

Please excuse me – O Lord.

Another wording:

Oh Lord, being fully aware of your formless nature I explained your different shapes. By writing your worship mantra I have tried to give you a specific entity. Your presence is everywhere however I tried to specify importance of holy places. By doing the above three whatever misdeed I earned, kindly oh my Lord forgive me.

(English translations from veda nidhi facebook page)

രാമം ദശരഥം വിദ്ധി

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം
വാല്മീകി രാമായണം 

രാമനെ ദശരഥനായിട്ടും, സീതയെ ഞാൻ ആയിട്ടും, കാടിനെ അയോദ്ധ്യയായിട്ടും കണക്കാക്കുക. മകനേ, സുഖമായി പോയി വരൂ.

വനവാസത്തിനായി കാട്ടിലേക്ക് പുറപ്പെട്ട ലക്ഷ്മണന് അമ്മ സുമിത്ര നൽകിയ യാത്രാമൊഴിയാണ് ഇത് . രാമായണത്തിലെ ഏറ്റവും ഉദാത്തമായ ശ്ലോകമാണ് ഇത് എന്നാണ് പണ്ഡിത മതം.

ഈ ശ്ലോകത്തിന് വരരുചിയുമായി ബന്ധപ്പെട്ട് ഒരു കഥ ഉണ്ട്. വിക്രമാദിത്യസദസ്സിൽ രാമായണത്തിലെ ഏറ്റവും നല്ല ശ്ലോകം ഏത് എന്ന് ചർച്ച നടന്നു. ആസ്ഥാനകവിയായ വരരുചിയോട് 41 ദിവസത്തിനുള്ളിൽ കണ്ടു പിടിച്ചു വരാൻ കല്പനയായി. പല പണ്ഡിത സദസ്സുകളിൽ അന്വേഷിച്ചിട്ടും ആർക്കും തീർത്തു പറയാനായില്ല. അവസാനം നാൽപ്പതാം ദിവസം രാത്രി ഹതാശനായി ഒരു മരച്ചുവട്ടിൽ ഉറക്കം വരാതെ കിടക്കുമ്പോൾ, ആ മരത്തിന്മേൽ ഉള്ള പക്ഷികൾ ഇങ്ങിനെ സംസാരിക്കുന്നതു കേട്ടു: “ആരാണ് താഴെ കിടക്കുന്നത് ?” …. ” രാമം ദശരഥം വിദ്ധി എന്ന് തുടങ്ങുന്ന ശ്ലോകംമാണ് രാമായണത്തിലെ ഏറ്റവും നല്ല ശ്ലോകം എന്ന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പാവം ബ്രാഹ്മണൻ ആണ്” …..” പറയ ഗൃഹത്തിൽ ഇന്ന് പിറന്ന ഒരു പെൺകുട്ടി ആയിരിക്കും അദ്ദേഹത്തിന്റെ പത്നി” .

താൻ അന്വേഷിച്ച ഉത്തരം കിട്ടിയതിൽ വരരുചി സന്തോഷിച്ചു. പിറ്റേ ദിവസം രാജസദസ്സിൽ പ്രസ്തുത ശ്ലോകം അവതരിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായിരുന്നു ആ ഉത്തരം. രാജാവ് ധാരാളം പാരിതോഷികങ്ങൾ നൽകി ആദരിച്ചു.

പക്ഷികൾ പറഞ്ഞ അവസാന ഭാഗം വരരുചിയെ വിഷമിപ്പിച്ചിരുന്നു. ആ കാര്യം രാജാവിനോട് പറയുകയൂം ചെയ്തു. അങ്ങിനെ വരാതിരിക്കാൻ തലേന്ന് പറയ ഗ്രഹത്തിൽ ജനിച്ച പെൺകുട്ടിയെ രാജാവ് അന്വേഷിച്ചു കണ്ടെത്തി. ആ കുട്ടിയെ പുഴയിൽ ഒഴുക്കി കളയുവാൻ ഉത്തരവായി. ഉത്തരവ് നടപ്പാക്കുകയും ചെയ്തു.

കുറേ കാലങ്ങൾക്കു ശേഷം വരരുചി യാത്രാമധ്യേ ഒരു പാവം ബ്രാഹ്മണകുടുംബത്തിൽ ഭക്ഷണത്തിനായി എത്തിച്ചേർന്നു. ഭക്ഷണ നിഷ്ഠകൾ വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്ത അവിടത്തെ പെൺകുട്ടിയെ വരരുചി വിവാഹം കഴിച്ചു. പിന്നീടാണ് അറിഞ്ഞത് ആ പെൺകുട്ടി ബ്രാഹ്മണ ദമ്പതികൾക്ക് പുഴയിലൂടെ ഒഴുകി വന്നു കിട്ടിയതാണ് എന്ന്. അന്ന് പറയ ദമ്പതികൾ രാജകല്പന പ്രകാരം പുഴയിൽ ഒഴുക്കിയ പെൺകുട്ടി. വിധി എന്നത് രാജകല്പന കൊണ്ട് തിരുത്താനാവില്ല എന്ന് പണ്ഡിതശ്രേഷ്ഠനായ വരരുചിക്ക് മനസ്സിലാക്കാനും, അതിനെ സ്വീകരിക്കാനും വിഷമം ഉണ്ടായില്ല.

വരരുചിയും പത്നിയും കൂടി തീർത്ഥയാത്ര ചെയ്‌ത്‌ പറയി പെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന 12 സാമുദായിക നായകന്മാർക്കു യഥാകാലം ജന്മം നൽകി.

തുഞ്ചത്തെഴുത്തച്ഛന്റെ ശ്ലോക പരിഭാഷ ഇങ്ങനെ:

രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ

മലയാളം കുറിപ്പുകൾ 

പഞ്ചാരി കേരളീയന്റെ ആയതുകൊണ്ട് അധികം post കളും മലയാളത്തിൽ എഴുതാൻ ആണ് സാധ്യത. ഈ post  മലയാളത്തിൽ എഴുതാനുള്ള ഒരു ശ്രമം ആണ്.  


ഈ blog ഉണ്ടാക്കിയിരിക്കുന്ന wordpress – ൽ, മലയാളം  type ചെയ്യാനുള്ള സംവിധാനം ഇല്ല. Gmail – ൽ മലയാളത്തിൽ type ചെയ്ത് copy-paste ചെയ്തതാണ് ഇവിടെ. അല്പം അസൗകര്യമുണ്ട്.  

Starting on blog

It has been long time wishing to start a blog. Not much experienced in writing. My language skills are not that great. Still want to write, to get the satisfaction of creating something once you complete one topic.