സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകാം രക്തോത്പലം വിഭ്രതീം
സൗമ്യാം രത്നഘടസ്‌ഥരക്തചരണാം ധ്യായേത്പരാമംബികാം
ധ്യായേത്പരാമംബികാം = ഞാൻ പരാശക്തിയായ ദേവിയെ ധ്യാനിക്കുന്നു.
എപ്രകാരം ഇരിക്കുന്ന ദേവി (ദേവിയുടെ വിശേഷണങ്ങൾ) ആണ് ആദ്യം മുതൽ:
- സിന്ദൂരാരുണവിഗ്രഹാം:
സിന്ദൂരത്തിന്റെ ചുവപ്പ് (അരുണ) വർണ്ണത്തിലുള്ള ശരീര (വിഗ്രഹം) ത്തോട് കൂടിയ, - ത്രി നയനാം:
മൂന്നു കണ്ണുകളുള്ള - മാണിക്യമൗലിസ്ഫുരത് താരാനായകശേഖരാം:
മാണിക്യം പതിപ്പിച്ച കിരീട (മൗലി) ത്തിൽ, പ്രശോഭിക്കുന്ന ചന്ദ്രക്കല+ യോട് കൂടിയ, - സ്മിതമുഖീം:
മന്ദസ്മിതം നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന, - ആപീനവക്ഷോരുഹാം:
നിറഞ്ഞ മാറിടത്തോട് കൂടിയ, - പാണിഭ്യാമളിപൂർണ്ണരത്നചഷകാം:
വണ്ടുകൾ (അളി) ചുറ്റിപറക്കുന്ന കൈകളിൽ (പാണിഭ്യാം), നിറഞ്ഞ (പൂർണ) രത്നചഷകം (സ്വർണത്തിന്റെ വീഞ്ഞ് പാത്രം) പിടിച്ചിട്ടുള്ള, - രക്തോത്പലം വിഭ്രതീം:
രക്തനിറത്തിലുള്ള താമര (ഉത്പലം) ചുഴറ്റിക്കൊണ്ടിരിക്കുന്ന, - സൗമ്യാം:
സൗമ്യ ഭാവത്തിൽ ഇരിക്കുന്ന, - രത്നഘടസ്‌ഥരക്തചരണാം:
രക്ത വർണ്ണത്തിലുള്ള ചരണങ്ങൾ സ്വർണ്ണക്കുടത്തിന്മേൽ വെച്ചിട്ടുള്ള,
പരാശക്തിയായ അംബികയെ ഞാൻ ധ്യാനിക്കുന്നു
+ താരാനായകശേഖരാം: താരാ നായകൻ = നക്ഷത്രങ്ങളുടെ നായകൻ, ചന്ദ്രൻ.
ചന്ദ്രന്റെ ശിഖരം = ചന്ദ്രക്കല